ഒരു ദശകത്തിനുള്ളിൽ ഇന്ത്യയിൽ 10 ട്രില്യൺ യെൻ ഏകദേശം (5988.124 കോടിരൂപ) നിക്ഷേപിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ജപ്പാൻ. സാങ്കേതികവിദ്യ, പ്രതിരോധം ഉൾപ്പെടെ സുപ്രധാന മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള രൂപരേഖ തയാറാക്കാനും തീരുമാനമായി. ജപ്പാനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ടോക്കിയോയിലെ കാന്റെയിലുള്ള ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്‌ചയിലാണ് തീരുമാനങ്ങൾ. ട്രംപിൻ്റെ തീരുവയുദ്ധം രൂക്ഷമാകുന്നതിനിടെയാണ് സഹകരണം ശക്തമാക്കുന്നതിനുള്ള തീരുമാനം. പ്രധാനമന്ത്രി ഇന്നലെ രാവിലെയാണ് ടോക്കിയോയിലെത്തിയത്.

സുസ്ഥിരതയ്ക്കും ആഗോള സമാധാനത്തിനും ഇന്ത്യ-ജപ്പാൻ സഹകരണം നിർണായകമാണെന്നു മോദി പറഞ്ഞു. സുവർണലിപികളിൽ എഴുതേണ്ട, പുതിയൊരു സഹകരണത്തിന് അടിത്തറ പാകിക്കഴിഞ്ഞു. ഗവേഷണം, നിക്ഷേപം, സാമ്പത്തിക സുരക്ഷ ഉൾപ്പെടെ മേഖലകൾക്കായി അടുത്ത 10 വർഷത്തേക്കുള്ള രൂപരേഖയും തയ്യാറാക്കും. ഇത് സ്റ്റാർട്ടപ്പുകളുടെ രൂപീകരണത്തിലും ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പരസ്‌പരം ബന്ധിപ്പിക്കുന്നതിലും പ്രത്യേക ഊന്നൽ നൽകും.

Related Posts