യുഎസിൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്ന കർണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യയുടെ(22) മൃതദേഹം കണ്ടെത്തി. ഫെബ്രുവരി 9 നാണ് സാകേതിനെ കാണാതായത് ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം കാലിഫോർണിയയിൽ നിന്നാണ് കണ്ടെത്തിയത്.

ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എഞ്ചിനീയറിംഗ് പഠിക്കുകയായിരുന്നു സാകേത് ശ്രീനിവാസയ്യ. പോലീസ് മൃതദേഹം കണ്ടെടുത്തതായി സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു

എത്രയും വേഗം മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ് ഈ ദുഷ്കരമായ സമയത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നതായി കോൺസുലേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Related Posts