നഗരത്തിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന നിർമാണ അവശിഷ്ടങ്ങളും മാലിന്യങ്ങളും സമയബന്ധിതമായി നീക്കം ചെയ്യാത്തതിൽ ബിഡിഎ എൻജിനീയർക്കെതിരെ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ കടുത്ത അതൃപ്തി രേഖപ്പെടുത്തി. മാലിന്യം നീക്കം ചെയ്യാനുള്ള നടപടികൾ വൈകുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥനോട് മന്ത്രി വിശദീകരണം തേടുകയും ജോലി അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകുകയും ചെയ്തു.
ബെംഗളൂരുവിൽ നിർമാണ അവശിഷ്ടങ്ങൾ, മണ്ണ്, ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ തുടങ്ങിയവ നീക്കം ചെയ്യുന്നതിനായി GBA ‘Freedom From Garbage – Just Clean Bengaluru’ എന്ന പേരിൽ പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നഗരത്തിലെ 1,616 സ്ഥലങ്ങളിലായി ഏകദേശം 22,000 ടൺ മാലിന്യം കണ്ടെത്തിയിരുന്നു. ഈ പ്രവർത്തനങ്ങളിൽ BDA ഉൾപ്പെടെയുള്ള വിവിധ സർക്കാർ ഏജൻസികളും പങ്കെടുക്കുന്നുണ്ട്.