ചിലങ്ക സ്‌കൂൾ ഓഫ് ഡാൻസ് & മ്യൂസിക്കിൻ്റെ പത്താം വാർഷികാഘോഷം 2026 സെപ്റ്റംബർ 27 ഞായറാഴ്ച വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. മേദരഹള്ളിയിലെ ഗംഗാധരയ്യ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9:30 മുതൽ രാത്രി 8:00 വരെയാണ് പരിപാടികൾ നടക്കുക.

ചടങ്ങിൽ പ്രശസ്ത നർത്തകൻ ഡോ. ആർ.എൽ.വി.രാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് അദ്ദേഹത്തിൻ്റെ പ്രത്യേക നൃത്തപ്രകടനവും ഉണ്ടായിരിക്കും. രാവിലെ 9:30-ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ചിലങ്കയിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം എന്നീ ശാസ്ത്രീയ നൃത്ത അരങ്ങേറ്റങ്ങൾ നടക്കും. ഉച്ചയ്ക്ക് 2:00 മണിക്ക് രാജ് കുമാറും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളവും, തുടർന്ന് സിനിമാ ഗാനങ്ങളും വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും.

വൈകുന്നേരം 4:30-ന് ‘തലമാരിയമ്മൻ – ദി ടേൽ ഓഫ് പരശുരാമ’ (Thala Mariyamman – The Tale of Parasurama) എന്ന ഡാൻസ് ഡ്രാമയും ഉണ്ടായിരിക്കും. രവികുമാർ, അഞ്ജലി, മാളവിക, നന്ദന, അഖില, നിത്യ, ഐശ്വര്യ ആർ പിള്ള എന്നിവരുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ വേദിയിലെത്തുന്നത്. സംഗീത വിഭാഗത്തിൽ രവികുമാർ (നട്ടുവംഗം), ജയൻ, സ്വാതി കൃഷ്ണ (വോക്കൽ), സുനിൽ എസ് പണിക്കർ, ഷിനോജ് കെ കെ (മൃദംഗം), ബാബുരാജ് (വയലിൻ), വിനോദ് (പുല്ലാങ്കുഴൽ) എന്നിവർ അണിനിരക്കും.

കൂടുതൽ വിവരങ്ങൾക്ക് 94487 11409.

Related Posts