കാമുകിയായ നടിക്കായി മോഷ്ടിച്ച പണം ഉപയോഗിച്ച് മൂന്ന് കോടി രൂപയുടെ വീട് നിർമ്മിച്ച യുവാവിനെ ബംഗളൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. മഹാരാഷ്ട്ര സോളാപൂർ സ്വദേശി പഞ്ചാക്ഷരി സ്വാമിയാണ് (37) അറസ്റ്റിലായത്. ഇയാൾക്ക് പ്രശസ്ത സിനിമ നടിയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ‘പ്രതിയായ പഞ്ചാക്ഷരി സ്വാമി മഹാരാഷ്ട്രയിലെ സോളാപൂർ സ്വദേശിയാണ്. വിവാഹിതനും ഒരു കുട്ടിയും ഉണ്ട്.

എന്നാൽ ഇയാൾ സ്ത്രീകളോട് വളരെ മോശമായി പെരുമാറുന്നയാളാണ്. 2003-ൽ പ്രായപൂർത്തിയാകാത്ത പ്രായത്തിൽ തന്നെ പഞ്ചാക്ഷരി സ്വാമി മോഷണം തുടങ്ങിയതായി അന്വേഷണത്തിൽ വ്യക്തയിട്ടുണ്ട്. 2009 ൽ അയാൾ ഒരു പ്രഫഷണൽ മോഷ്ടാവായി മാറിയിരുന്നു. കുറ്റകൃത്യങ്ങളിലുടെ കോടിക്കണക്കിന് സ്വത്ത് സമ്പാദിച്ചു. 2014-15-ൽ പ്രമുഖ നടിയുമായി പ്രണയബന്ധം സ്ഥാപിച്ചു.

ആ നടിക്ക് വേണ്ടി കോടികൾ ചെലവഴിച്ചതായി പ്രതി സമ്മതിച്ചു. കൊൽക്കത്തയിൽ മുന്ന് കോടി രൂപയുടെ വീട് പണിയുകയും 22 ലക്ഷം രൂപയുടെ അക്വേറിയം സമ്മാനമായി അയാൾ നൽകുകയും ചെയ്തു. ബംഗളുരു നോർത്ത് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സാറ ഫാത്തിമ പറഞ്ഞു. 2016-ൽ ഗുജറാത്ത് പൊലീസ് സ്വാമിയെ അറസ്റ്റ് ചെയ്ത് ജയിൽ ശിക്ഷ അനുഭവിച്ചു.

2024-ൽ മോചിതനായ ശേഷം തൻ്റെ താവളം ബംഗളൂരുവിലേക്ക് മാറ്റി. കഴിഞ്ഞ മാസം ഒമ്പതിന് ബംഗളൂരു മഡിവാല പ്രദേശത്തെ ഒരു വീട്ടിൽ മോഷണം നടത്തി. രഹസ്യ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് മഡിവാല മാർക്കറ്റ് ഏരിയക്ക് സമീപം വെച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Posts