മരുമകളുടെ പരാതിയിൽ പ്രമുഖ കന്നഡ സംവിധായകൻ എസ് നാരായണിനെതിരെ സ്ത്രീധനപീഡനക്കേസ്. മരുമകൾ പവിത്രയുടെ പരാതിയിലാണ് നടപടി. ആവശ്യപ്പെട്ട പണം നൽകാത്തതിന് ക്രൂരമായി ഉപദ്രവിച്ചെന്നും മാതാപിതാക്കളും ഭർത്താവും ചേർന്ന് വീട്ടിൽ നിന്ന് ഇറക്കിവിട്ടു എന്നുമാണ് പരാതി.
കന്നഡയിലെ പ്രശസ്തരായ സംവിധായകരിൽ ഒരാളാണ് എസ് നാരായണൻ. പവിത്ര പരാതി നൽകിയത് ബംഗളൂരു ജ്ഞാനഭാരതി പൊലീസിലാണ്. നാരായണും മകൻ പവനും സ്ത്രീധനത്തിൻ്റെ പേരിൽ ക്രൂരമായി മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇവർ പലപ്പോഴായി പണം ആവശ്യപ്പെട്ടിരുന്നു. നാരായണിന് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനായിരുന്നു പണം.
കുറച്ച് പണം അന്ന് തന്റെ മാതാപിതാക്കൾ നാരായണിന് നൽകി. ഇത് പിന്നീട് തിരിച്ച് നൽകിയില്ലെന്നും പവിത്ര പരാതിയിൽ പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നാരായണനും ഭാര്യയും മകൻ പവനുമായിരിക്കും ഉത്തരവാദികളെന്നും പവിത്രയുടെ പരാതിയിലുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവത്തിൽ ജ്ഞാനഭാരതി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.