നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് മണിപ്പുരിൽ എയർ ഗണ്ണുകൾക്ക് നിരോധനം. ചുരാചന്ദ്പൂർ ജില്ലയിലാണ് സെപ്തംബർ 13ന് എയർ ഗണ്ണുകൾക്ക് നിരോധനമേർപ്പെടുത്തിയത്. സെപ്റ്റംബർ 13നാണ് പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം. ജില്ലാ മജിസ്ട്രേറ്റ് ധാരുൺ കുമാറാണ് ഉത്തരവിറക്കിയത്. എയർ ഗണ്ണുകൾ കൊണ്ടു നടക്കുന്നത് ചുരാചന്ദ്പൂർ ജില്ലയിൽ അടിയന്തരമായി നിരോധിക്കുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിൽ പറയുന്നുണ്ട്.
ഉത്തരവ് ആരെങ്കിലും ലംഘിക്കുകയാണെങ്കിൽ കടുത്ത നടപടികളുണ്ടാവുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസ്താവന കുക്കികൾ പുറത്തിറക്കിയത് മണിപ്പൂർ സംഘർഷത്തെ തുടർന്ന് കുക്കികൾ നേരിട്ട യാതനകളടക്കം വിവരിച്ചുകൊണ്ടായിരുന്നു.
മോദിയുടെ മണിപ്പൂർ സന്ദർശനം സമാധാന ശ്രമങ്ങൾക്ക് വഴിവെക്കുമെങ്കിൽ സ്വാഗതം ചെയ്യുന്നതായി കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ)യും വ്യക്തമാക്കി. രാജ്യത്തിന്‍റെ ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നും സി.ബി.സി.ഐ അധ്യക്ഷൻമാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.