ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് നടപടികളില്‍ 17 പുതിയ പരിഷ്‌കാരങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. വരാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചത്. ഭാവിയില്‍ രാജ്യവ്യാപകമായി നടപ്പാക്കാനുള്ളതാണ് ഈ പദ്ധതിയെന്നും കമ്മിഷന്‍ അറിയിച്ചു.
‘ബിഹാറില്‍ 17 പുതിയ സംരംഭങ്ങള്‍ വിജയകരമായി നടപ്പിലാനാണ് തീരുമാനം. ചിലത് തിരഞ്ഞെടുപ്പ് നടത്തിപ്പിലും ചിലത് വോട്ടെണ്ണലിലും നടപ്പിലാക്കും’ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. ഏകദേശം 22 വര്‍ഷത്തിന് ശേഷം വോട്ടര്‍ പട്ടിക ‘ശുദ്ധീകരിക്കുന്ന’ ദൗത്യം ബിഹാറില്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു.