ഐസിസി വനിതാ ലോകകപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ ടീം. 88 റൺസിന് പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ വിജയം നേടിയത്. വനിത ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ദീപ്തി ശർമയും ക്രാന്തി ഗൗഡും മൂന്ന് വിക്കറ്റ് വീതം നേടി.
പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യ ഉയർത്തിയ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാക് ടീം ലക്ഷ്യം കാണാതെ തകർന്ന് വീണു. 43 ഓവറിൽ 159 റൺസിന് പുറത്തായി. അത്ര നിറമുള്ള തുടക്കമായിരുന്നില്ല പാകിസ്ഥാന് ബാറ്റിംഗിൽ . നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ മൂനീബ അലിയുടെ (2) വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി.
റണ്ണൗട്ടാവുകയായിരുന്നു മൂനീബ. പിന്നാലെ സഹ ഓപ്പണര്‍ സദഫ് ഷമാസും (6) മടങ്ങി. ആലിയ റിയാസും മടങ്ങിയപ്പോൾ പെര്‍വൈസ് – സിദ്ര സഖ്യം ക്രീസിൽ ചെറിയ പ്രതീക്ഷ നൽകി. എന്നാൽ വീണ്ടും വിക്കറ്റുകൾ പോയതോടെ ലക്ഷ്യം നേടാനായില്ല.