ഓണാഘോഷത്തോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സാഹിത്യസായാഹ്നം സംഘടിപ്പിച്ചു. നോവലിസ്റ്റും കവിയും പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ ‘നവസാഹിത്യവും പുതുകാലവും’ എന്നവിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.

കാലവും ഭാഷയും സംസ്കാരവും സാമൂഹികാവസ്ഥയും മാറിയതുപോലെ പുതിയകാലത്തെ സാഹിത്യവും ഭാവുകത്വപരിണാമത്തിന്‌ വിധേയമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രാദേശികതയും സൂക്ഷ്മയാഥാർഥ്യങ്ങളും ചരിത്രവും മിത്തും ഓർമകളും സമകാലിക സാഹിത്യത്തിൽ നിറഞ്ഞു നിൽക്കുന്നതായും അദ്ദേഹം വിലയിരുത്തി. പ്രസിഡണ്ട് സതീഷ് തോട്ടശേരി അധ്യക്ഷത വഹിച്ചു. ടി. എം. ശ്രീധരൻ ചർച്ച ഉദ്‌ഘാടനം ചെയ്തു.

Related Posts