ബംഗ്ലാദേശിൽ അധികാരമേൽക്കുന്ന ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി(ബിഎൻപി) മേധാവി താരിഖ് റഹ്മാൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം.
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തുന്നതിനാൽ പ്രധാനമന്ത്രി 17–ാം തീയതിയിലെ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യത കുറവാണ്. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, വൈസ് പ്രസിഡണ്ട് സി.പി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. വിവിധ രാജ്യങ്ങളിലെ നേതാക്കളും ചടങ്ങിനെത്തും. പ്രസിഡണ്ട് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മൂന്നിൽരണ്ടു ഭൂരിപക്ഷം നേടിയാണ് ബിഎൻപി അധികാരമേൽക്കുന്നത്.