സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിൽ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായും ആക്രമണത്തിൽ അമേരിക്കൻ വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും ഇറാൻ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം പ്രിൻസ് സുൽത്താൻ എയർ ബേസിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തകർന്ന വിമാനത്തിന്റെ ചിത്രങ്ങൾ ഇറാന്റെ പ്രസ് ടിവി പ്രസിദ്ധീകരിച്ചു. സംഭവത്തെക്കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചിട്ടില്ല.
29 ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളും ആക്രമണത്തിന് ഉപയോഗിച്ചെന്നും 10 യുഎസ് സൈനികർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകൾ. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി വിമാനങ്ങൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എഫ്-16 ജെറ്റ് വീഴ്ത്തിയതായും യുഎസ് എംക്യു-9 ഡ്രോൺ വെടിവച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. യുദ്ധം ഇപ്പോൾ സൗദി അറേബ്യയ്ക്ക് പുറത്തേക്കും വ്യാപിച്ചു.