അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന പുതിയ നിയമം അമേരിക്കയിലുടനീളമുള്ള ആളുകൾക്ക് സാമ്പത്തികമായി എത്രത്തോളം ലാഭം നൽകുമെന്ന് വ്യക്തമാകുന്ന ഒരു ഇന്റ്റാക്ടീവ് മാപ്പ് വൈറ്റ് ഹൗസ് പുറത്തിറക്കി. ഈ ബിൽ അടുത്തിടെയാണ് നിയമപരമായി ഒപ്പു വെച്ചത്.
ട്രംപിന്റെ രണ്ടാം തവണത്തെ ഭരണത്തിൽ ഒരു പ്രധാന വിജയമായി കണക്കാക്കുന്ന ഈ നിയമം 2017ൽ ട്രംപ് നടപ്പിലാക്കിയ നികുതി ഇളവുകൾ സ്ഥിരമാക്കുകയും, ചില പരിസ്ഥിതി സൗഹൃദ നികുതി ആനുകൂല്യങ്ങൾ റദ്ദാക്കുകയും ചെയ്യുന്നു. ഓരോ സംസ്ഥാനത്തും ഈ പദ്ധതിയുടെ ഭാഗമായി എത്രത്തോളം വേതന വർധനവ് പ്രതീക്ഷിക്കാം, എത്ര നികുതി ഇളവുകൾ ലഭിക്കും, അതുപോലെ മുതിർന്ന പൗരന്മാർക്കും ജോലി ചെയ്യുന്ന കുടുംബങ്ങൾക്കും എത്ര പണം ലാഭിക്കാം തുടങ്ങിയ വിവരങ്ങളും വ്യക്തമാക്കുന്നു.
കുറഞ്ഞ നികുതി നിരക്കുകൾ എല്ലാ വരുമാനകാർക്കും, സ്റ്റാൻഡേർഡ് ഡിഡക്ഷന്റെ വർദ്ധനവ്, ചൈൽഡ് ടാക്സ് ക്രെഡിറ്റിന്റെ വർദ്ധനവ്, സാമൂഹിക സുരക്ഷാ വരുമാനത്തിനും ടിപ്പുകൾക്കും ഓവർടൈമിനും നികുതി ഒഴിവാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മെഡികെയർ, ഫുഡ് സ്റ്റാമ്പുകൾ തുടങ്ങിയ ക്ഷേമ പദ്ധതികളിൽ നിന്ന് ട്രില്യൺ കണക്കിന് ഡോളർ വെട്ടിച്ചുരുക്കുന്നു.