15 പന്തിന്‍റെ ഇടവേളയിൽ 5 വിക്കറ്റ് വീഴ്ത്തി മിച്ചൽ സ്റ്റാർക്ക് മിന്നൽപ്പിണറായപ്പോൾ ഓസ്ട്രേലിയയ്ക്കു മുന്നിൽ മൂന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനു 176 റൺസിന്‍റെ തോൽവി. ഇതോടെ മൂന്നു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഓസ്ട്രേലിയ 3-0നു തൂത്തുവാരി. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറിൽ (27) വിൻഡീസിന്‍റെ രണ്ടാം ഇന്നിംഗ്‌സ് എറിഞ്ഞൊതുക്കിയാണ് ഓസീസ് ജയമാഘോഷിച്ചത്. സ്കോർ: ഓസ്ട്രേലിയ 225, 121. വെസ്റ്റ് ഇൻഡീസ് 143, 27.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ അഞ്ച് വിക്കറ്റ് എന്ന നേട്ടം ഇനി സ്റ്റാർക്കിനു സ്വന്തം. വെറും 15 പന്തിന്‍റെ ഇടവേളയിലാണ് വിൻഡീസിൻ്റെ ടോപ് ഓർഡറിലെ 5 വിക്കറ്റ് സ്റ്റാർക്ക് സ്വന്തമാക്കിയത്. സ്റ്റുവർട്ട് ബ്രോഡ് (2015), ഏർണി ടോഷാക് (1947), സ്കോട്ട് ബോലണ്ട് (2021) എന്നിവർ 19 പന്തിനിടെ 5 വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. രണ്ടാം ഇന്നിംഗ്‌സിൽ സ്റ്റാർക്ക് 7.3 ഓവറിൽ ഒമ്പത് റൺസ് വഴങ്ങി 6വിക്കറ്റ് സ്വന്തമാക്കി.

Related Posts