ഐഎസ്എല്ലിൽ ബംഗളൂരു എഫ്സിക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ജംഷഡ്പുർ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. ബംഗളൂരുവിന് വേണ്ടി ഗോൾ നേടിയത് റയാൻ വില്ല്യംസ് ആണ്.
മത്സരത്തിന്റെ 38-ാം മിനിറ്റിലാണ് റയാൻ വില്ല്യംസ് ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ ബംഗളൂരു 20 പോയിന്റ് നേടി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് ബംഗളൂരു എഫ്സി.