മഹാവീരജയന്തി ദിവസമായ ഇന്ന് ബെംഗളൂരുവിൽ കശാപ്പിനും ഇറച്ചിക്കച്ചവടത്തിനും നിരോധനം. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇറച്ചിസ്റ്റാളുകളും കശാപ്പുശാലകളും അടച്ചിടാൻ ഉത്തരവിൽ നിർദേശിച്ചു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴിലുള്ള അഞ്ച് മുനിസിപ്പിൽ കോർപ്പറേഷനുകളുടെ പരിധിയിലും ഉത്തരവ് ബാധകമായിരിക്കും.
