ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സ് കോ​ൽ​ക്ക​ത്ത​യ്‌​ക്കെ​തി​രെ ആ​റു വി​ക്ക​റ്റി​ന്‍റെ തകർപ്പൻ ജയം സ്വ​ന്ത​മാ​ക്കി. സ്കോ​ർ: കോ​ല്‍​ക്ക​ത്ത 220/4, മും​ബൈ 224/4 (19.1). കോ​ൽ​ക്ക​ത്തയുടെ 221 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 19.1 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തിൽ മും​ബൈ മ​റി​ക​ടന്നു. റി​യാ​ന്‍ റി​ക്കി​ള്‍​ട്ട​ണ്‍ (43 പ​ന്തി​ല്‍ 81), രോ​ഹി​ത് ശ​ര്‍​മ (38 പ​ന്തി​ല്‍ 78) എ​ന്നി​വ​രു​ടെ മികച്ച പ്രകടനമാണ് മും​ബൈ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

രോ​ഹി​ത് ശ​ർ​മ​യും റ​യാ​ൻ റി​ക്കി​ൾ​ട്ട​ണും ഓ​പ്പ​ണിം​ഗ് കൂ​ട്ടി​കെ​ട്ടി​ൽ 148 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 12-ാം ഓ​വ​റി​ല്‍ മാ​ത്ര​മാ​ണ് കോ​ല്‍​ക്ക​ത്ത​യ്ക്ക് ഈ ​കൂ​ട്ടു​കെ​ട്ട് ത​ക​ർ​ക്കാ​ന്‍ സാ​ധി​ച്ച​ത്. 38 പ​ന്തി​ല്‍ 78 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത രോ​ഹി​ത്തി​നെ വൈ​ഭ​വ് അ​റോ​റ മ​ട​ക്കി. ആ​റ് വീ​തം സി​ക്‌​സും ഫോ​റും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു രോ​ഹി​ത്തി​ന്‍റെ ഇ​ന്നിം​ഗ്‌​സ്. ആ​ദ്യം ബാ​റ്റു ചെ​യ്ത കോ​ൽ​ക്ക​ത്തെ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 220 റ​ൺ​സെ​ടു​ത്തു. ക്യാ​പ്റ്റ​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ (40 പ​ന്തി​ൽ 67), അം​ഗ്ക്രി​ഷ് ര​ഘു​വം​ശി (29 പ​ന്തി​ർ 51) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ച​റി​യും ഫി​ൻ അ​ല​ൻ (17 പ​ന്തി​ൽ 37), റി​ങ്കു സിം​ഗ് (21 പ​ന്തി​ൽ 33*) എ​ന്നി​വ​ർ മികച്ച പ്രകടനം കാഴ്ചവെച്ചു.

Related Posts