സ്പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് തോൽപിച്ച് ഇംഗ്ലീഷ് വനിതകൾ കിരീടം നിലനിർത്തി. ഇരു ടീമുകളും കളിയുടെ മുഴുവൻ സമയവും ഓരോ ഗോളുകൾ നേടി സമനില പാലിക്കുകയായിരുന്നു. എക്സ്ട്രാ ടൈമിൽ മികച്ച നീക്കങ്ങൾ ഉണ്ടായെങ്കിലും ഗോളിലേക്കെത്തിക്കാൻ ഇരുടിമുകളുടെയും ഗോൾകീപ്പർമാർ തടസ്സമായി.

25-ാം മിനിറ്റിൽ മൽസരത്തിൽ ഓണ ബാറ്റ്ലെയുടെ ക്രോസിൽ മരിയോണ കാൽഡെന്റിക്കിന്റെ ഹെഡർ ഇംഗ്ലീഷ് വല കുലുക്കി സ്പെയിനിന് ആധിപത്യം നൽകിയെങ്കിലും ആദ്യപകുതിക്കുശേഷം 57-ാം മിനിറ്റിൽ ഇംഗ്ലണ്ട് സമനിലഗോൾ നേടി. കോൾ കെല്ലിയുടെ ക്രോസിൽ അലസിയ റൂസോയുടെ വക മനോഹര ഹെഡർ, മൽസരത്തിൽ സ്പെയിനിൻ്റെ ആധിപത്യമായിരുന്നെങ്കിലും ഇംഗ്ലീഷ് പ്രതിരോധത്തെയും ഗോൾ കീപ്പറെയും മറികടക്കാനായില്ല.

ഇംഗ്ലണ്ടിന്‍റെ ബെത്ത് മീഡിൻ്റെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യകിക്ക് തടഞ്ഞിട്ട് കാറ്റ കോൾ സ്പെയിനിന് മുൻതൂക്കം നൽകിയെങ്കിലും ഇംഗ്ലണ്ടിന്‍റെ ഗോൾവലയം കാത്ത ഹന്ന ഹാംപ്ടണിന് മുന്നിൽ തകരുകയായിരുന്നു. ഹന്ന സ്പെയിനിൻ്റെ രണ്ടു കിക്കുകളും ആദ്യ കിക്കിനുശേഷം പറന്നുതടുക്കുകയായിരുന്നു. കാൽഡെന്റിന്‍റെയും ബാലൻ ഡി ഓർ ജേത്രിയായ ഐറ്റാന ബോൺമാറ്റിയുടെയും ഷോട്ടുകളായിരുന്നു.

മറുവശത്ത് സ്പെയിൻ ഗോൾകീപ്പർ ലിയ വില്യംസൻ്റെ ഷോട്ട് ഒറ്റക്കൈയാൽ തടഞ്ഞിട്ടെങ്കിലും സ് പെയിന്‍റെ സൽമ പാരല്ലുലോയുടെ കിക്ക് പുറത്തേക്ക് പോയി. തുടർന്ന് കിക്കെടുത്ത കോൾ കെല്ലി ടൂർണമെന്റിലെ ഏറ്റവും വേഗമേറിയ ഗോളും മണിക്കൂറിൽ 110 കി.മീ (68 മൈൽ) തന്‍റെ സ്വതസിദ്ധമായ കിക്കിലൂടെ ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരാക്കുകയും ചെയ്തു.

Related Posts