ഫ്രഞ്ച് ചാമ്പ്യൻമാരായ പി എസ് ജി തുടർച്ചയായ രണ്ടാം തവണയും യുവേഫ ചാമ്പ്യൻസ് ലീഗ് (യുസിഎല്‍) കിരീടം നേടി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ 4 – 3 എന്ന സ്കോറിനാണ് പി എസ് ജി വിജയിച്ചത്.
കായ് ഹാവെർട്സിന്റെ ഗോളിലൂടെ അഞ്ചാം മിനിറ്റിൽ ആർസനൽ മുന്നിലെത്തിയപ്പോള്‍, രണ്ടാം പകുതിയിൽ 64-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളിലൂടെ ഉസ്മാൻ ഡെംബലെ പി എസ് ജി മറുപടി നൽകി. രണ്ടാം പകുതിയിൽ ഇരു ടീമുകളും പൊരുതിയെങ്കിലും ഗോൾ നേടാൻ സാധിക്കാതിരുന്നതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്കു കടന്നത്. റയൽ മഡ്രിഡിനു ശേഷം തുടർച്ചയായി യുസിഎല്‍ വിജയിക്കുന്ന ടീമെന്ന നേട്ടവും പി എസ് ജിക്കു സ്വന്തം.