പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേരള സമാജം ഭാരവാഹികൾക്ക് കേരള സമാജം കെ ആർ പുരം സോണിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ലഹർ സിംഗ് സിറോയ എം പി ഉത്ഘാടനം ചെയ്തു. സോൺ ചെയർമാൻ ഷിബു കെ എസ് അധ്യക്ഷത വഹിച്ചു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം, ജനറൽ സെക്രട്ടറി റജി കുമാർ എന്നിവരുടെ നേതൃത്വത്തിൽ മത്സരിച്ചു വിജയിച്ച എല്ലാ ഭാരവാഹികളേയും ചടങ്ങിൽ ആദരിച്ചു. കേരള സമാജം ഐ എ എസ് അക്കാദമി മുഖ്യ ഉപദേഷ്ടാവ് ഗോപകുമാർ ഐ ആർ എസ്, ഐവാൻ നിഗ്ലി എക്സ് എം എൽ എ, മുൻ കോർപ്പറേറ്റർ സുരേഷ് വി, കേരള സമാജം ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, കൾച്ചറൽ സെക്രട്ടറി മുരളിധരൻ, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥ്, മുൻ പ്രസിഡണ്ടുരായ ചന്ദ്രശേഖരൻ നായർ, പി ദിവാകരൻ, സോൺ കൺവീനർ ബിനു, കെ എൻ എസ് എസ് ചെയർമാൻ മനോഹര കുറുപ്പ്, ദൂർവാണിനഗർ കേരള സമാജം പ്രസിഡണ്ട് മുരളീധരൻ നായർ, സെക്രട്ടറി ഡെന്നിസ് പോൾ, സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ സെക്രട്ടറി ബിനു തോമസ്, ട്രഷറർ സതീഷ്, വിജനപുര അയ്യപ്പക്ഷേത്രം പ്രസിഡണ്ട് ബാലകൃഷ്ണ പിള്ള തുടങ്ങിയവർ സംബന്ധിച്ചു.

Related Posts