കെ.എൻ.എസ്.എസ് ജയമഹൽ കരയോഗം യുവജന വിഭാഗമായ കിസോറയുടെ നേതൃത്വത്തിൽ ‘ബ്രെയിൻ ഓ മാനിയ’ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിലെ അറിവും സമകാലിക വിഷയങ്ങളിലുള്ള പങ്കാളികളുടെ അവബോധവും പരിശോധിക്കുന്ന രീതിയിലായിരിക്കും മത്സരം.
2026 ഓഗസ്റ്റ് 16ന് രാവിലെ 10.30ന് ആർ.ടി.നഗറിലെ കരയോഗം ഓഫീസിൽവച്ച് (ഫ്ലോറെൻസ് സ്കൂളിന് സമീപം) ആണ് മത്സരം നടക്കുക. സിനിമ, ടെലിവിഷൻ, കായികം, കലാ-സാഹിത്യം, ചരിത്രം, ശാസ്ത്രം, പൊതുവിജ്ഞാനം, കറന്റ് അഫയേഴ്സ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നായിരിക്കും ചോദ്യങ്ങൾ. എല്ലാ മേഖലകളെയും ഉൾപ്പെടുത്തി അറിവും വേഗത്തിലുള്ള ചിന്താശേഷിയും പരീക്ഷിക്കുന്ന തരത്തിലാണ് ക്വിസ് ഒരുക്കുന്നത്.
യുവജനങ്ങൾക്കിടയിൽ വിജ്ഞാനവും മത്സര മനോഭാവവും വളർത്തുന്നതിനൊപ്പം, സൗഹൃദപരമായ ഒരു ക്വിസ് അനുഭവം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 7259617553, 9739292440.