കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം യുവജന വിഭാഗം യുവകേസരിയുടെ ആഭിമുഖ്യത്തിൽ 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് “ദേശീയ ഉത്സവങ്ങൾ” എന്ന പേരിൽ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16 ആം തീയതി ഞായറാഴ്ച വൈകിട്ട് 3 മണിക്കാണ് മത്സരം ആരംഭിക്കുക.

മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 13 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് മുൻപ് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് യുവജന വിഭാഗം പ്രസിഡണ്ട് വൈശാഖ്.ആർ, സെക്രട്ടറി ഹീര പ്രജിഷ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7337699071, 9686476305 വിളിക്കുക.

Related Posts