വി ആർ ഹർഷൻ്റെ നർമ്മരസായനം, ഹാസ്യഹർഷം എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം എഴുത്തുകാരൻ കെ ആർ കിഷോർ നിർവഹിക്കും. ഏപ്രിൽ 26ന് വൈകിട്ട് 3.30ന് മത്തിക്കരെ കോസ്മോപൊളിറ്റൻ കൾച്ചറൽ സെൻററിൽ ആണ് പ്രകാശനച്ചടങ്ങ്. പ്രശസ്‌ത എഴുത്തുകാരികളായ ഇന്ദിരാ ബാലൻ, രമ പ്രസന്ന പിഷാരടി എന്നിവർ പുസ്‌തകം ഏറ്റുവാങ്ങും.

സുദേവൻ പുത്തൻചിറ, സലിംകുമാർ.എസ് എന്നിവർ പുസ്‌തക പരിചയം നടത്തും. ബാംഗ്ളൂരിലെ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 98451 82814

Related Posts