ബാംഗ്ളൂർ ലക്ഷ്മിപുര പ്രസാദ് ഗ്ലോബൽ ഹോസ്പിറ്റലിന് മുന്നിൽ ഏകയായി കാണപ്പെട്ട മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്ന 40 വയസ്സ് പ്രായമുള്ള ഷൈല എന്ന സഹോദരിയ്ക്ക് ബാംഗ്ളൂർ ‘കേളി’യുടെ കൈത്താങ്ങ്.

അവരുടെ പക്കൽ നിന്നു ലഭിച്ച നാട്ടിലെ ചില ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടെങ്കിലും ആരും ഏറ്റെടുക്കാൻ തയ്യാറാകാത്തതിനാൽ എം എസ് പാളയയിലുള്ള മദർ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി ഓഫീസുമായി ബന്ധപ്പെട്ട് അവിടെയെത്തിച്ചപ്പോഴാണ് ഇവർ അവിടുത്തെ അന്തേവാസി ആയിരുന്നെന്നും, അവിടെ നിന്നും ആരുമറിയാതെ ഇന്നലെ കാലത്ത് രക്ഷപെട്ടതായിരുന്നെന്നും മനസ്സിലായത്.

വിദ്യാരണ്യപുര പോലീസിൽ പരാതി കൊടുത്തിരുന്നതിനാൽ അവരെ അറിയിച്ച ശേഷം സ്റ്റേഷനിലെ വനിതാ S.I യുടെ സാന്നിദ്ധ്യത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി അതേ മദർ തെരേസാ ഹോമിൽ അവരെ തിരികെയേല്പിച്ചു. ബാംഗ്ളൂർ കേളി സാംസ്കാരിക വേദി പ്രവർത്തകരായ ശ്രുതി, നൂഹ, ടിജോ, ജാഷിർ പൊന്ന്യം, സുരേഷ് പാൽകുളങ്ങര എന്നിവരാണ് ഈ സദ്പ്രവർത്തിക്കു നേതൃത്വം നൽകിയത്.

Related Posts