അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഭീഷണിയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കേസിലെ 10 പ്രതികളെയും ഇതിനെ തുടർന്ന് കൊല്ലം ജില്ലാ ജയിലിൽ നിന്ന് മാറ്റി. ജയിലിന് അകത്തും പുറത്തും പ്രതികൾക്ക് ഭീഷണിയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നാണ് പ്രതികളെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റിയത്.
അലുവ അതുലിന്റെ വയനകം ഗുണ്ടാ സംഘം റിമാൻഡിൽ കഴിയുന്നത് കൊല്ലം ജില്ലാ ജയിലിലാണ്. കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ട നേതാവ് അതുലിനെ കൊലപ്പെടുത്തിയ കടത്തൂർ സംഘത്തിന് വയനകം സംഘത്തിന്റെ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസിന്റെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും മുന്നറിയിപ്പുണ്ട്.