വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി എം.ടി.കെ. സുരേഷിനാണ് വെട്ടേറ്റത്. പരിക്കേറ്റ സുരേഷിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലാലു എന്ന ശ്യാംലാലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.

Related Posts