ആലപ്പുഴ അമ്പലപ്പുഴ കാക്കാഴം പുതുവൽ വീട്ടിൽ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. വിനീതിൻ്റെയും സൂര്യാ ബാബുവിൻ്റെയും മകൻ ത്രിണവ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു അപകടം. റെയിൽപ്പാളത്തിന് സമീപത്തെ അമ്മവീട്ടിൽ കഴിയുകയായിരുന്ന കുട്ടി മുറ്റത്ത് കളിക്കുന്നതിനിടെ മുട്ടിലിഴഞ്ഞ് സമീപത്തെ റെയിൽപ്പാളത്തിലേക്ക് കയറിയത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അച്ഛൻ വിനീത് മത്സ്യത്തൊഴിലാളിയാണ്. സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് അമ്മ സൂര്യ ബാബു.
എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.