കേരളത്തിലെ ഓണം ടൂറിസം വാരാഘോഷത്തിന് വിപുലമായ ഒരുക്കങ്ങൾ. ഓഗസ്റ്റ് 24 മുതൽ 30 വരെ ജില്ലയിലെ 35 വേദികളിലായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് അറിയിച്ചു.

ഓഗസ്റ്റ് 24ന് വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷം ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ ചടങ്ങിൽ വിശിഷ്ടാതിഥിയാകും. ഉദ്ഘാടനത്തിന് മുന്നോടിയായി വൈകിട്ട് 5.30ന് നടിയും നർത്തകിയുമായ ശോഭനയുടെ നൃത്തപരിപാടിയും അരങ്ങേറും.

ഓണം വാരാഘോഷത്തിൻ്റെ സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. വിനോദസഞ്ചാരികൾക്കും നേരിട്ട് പങ്കാളികളാകാൻ കഴിയുന്ന തരത്തിലാണ് ഇത്തവണത്തെ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

Related Posts