72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ശനിയാഴ്ച ആവേശകരമായ തുടക്കം. ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് പിന്നാലെ മത്സര വള്ളങ്ങളുടെ മാസ് ഡ്രിൽ നടക്കും. തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ അരങ്ങേറും.

22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ ആകെ 71 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ രാവിലെ 11 മണിക്ക് ആരംഭിക്കും.വള്ളംകളിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. നേരത്തെ നിശ്ചയിച്ച സമയക്രമം അനുസരിച്ച് പരീക്ഷകൾ നടക്കും.

വള്ളംകളിയോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ 9 മണി മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമാണ് നിയന്ത്രണം. ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് ആറുവരെ കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കില്ല. യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്ര ആസൂത്രണം ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.

Related Posts