മലയാളി ഫാമിലി അസോസിയേഷൻ ഡോംലൂർ, റോട്ടറി ബെംഗളൂരു വിഷനറിസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആറാമത് ഓണാഘോഷം ‘പൊന്നോണ സംഗമം 2026’ ഒക്ടോബർ 2ന് നടക്കും. ഇന്ദിര നഗർ മെട്രോ സ്റ്റേഷന് സമീപമുള്ള ശ്രീ രാഘവേന്ദ്രസ്വാമി മിഷൻ മഠത്തിലെ പരിമള സഭാഹാളിലാണ് പരിപാടി. വിവിധ കലാപരിപാടികളും സംഗീതവിരുന്നും ഓണസദ്യയും ആഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പ്ലേബാക്ക് ഗായകരായ മുരളി എസ്, ശ്രീലക്ഷ്മി ജയചന്ദ്രൻ, മഞ്ജു മേനോൻ, എസ്.അയ്യപ്പൻ കുട്ടി (ഓൾ ഇന്ത്യ റേഡിയോ) എന്നിവർ പങ്കെടുക്കുന്ന മെഗാ മ്യൂസിക്കൽ ഷോയാണ് പ്രധാന ആകർഷണം. കൂടാതെ അദ്വിക് എ.എൻ. വയലിൻ അവതരിപ്പിക്കും. ചെന്നൈയിലെ സിനെ ആർട്ടിസ്റ്റ് യവന ശെന്തിൽ ബ്രേക്ക് ഡാൻസ് അവതരിപ്പിക്കും.
ഗായത്രിയ സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ്, കെ.ആർ.പുരം അവതരിപ്പിക്കുന്ന ബിജിത ഷെറിൻ, ശ്രേയ മോഹൻ എന്നിവരുടെ നൃത്തപരിപാടികളും അനഘ അനീഷ് അവതരിപ്പിക്കുന്ന ഭരതനാട്യവും അരങ്ങേറും. നവരസ പ്രാണാ സംഘത്തിൻ്റെ നേതൃത്വത്തിൽ ഗുരു നാട്യശ്രീ ജ്യോതി രാജേഷിൻ്റെ സംവിധാനത്തിൽ പ്രത്യേക നൃത്താവതരണവും ഉണ്ടാകും.
പരിപാടിയുടെ ഭാഗമായി മെഗാ ലക്കി ഡ്രോയും സംഘടിപ്പിച്ചിട്ടുണ്ട്. ഓണസദ്യ കൂപ്പൺ സംബന്ധിച്ച അന്വേഷണങ്ങൾക്ക് 80885 30360, 99723 30461, 99452 43128 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.