പ്രവാസി മലയാളി അസോസിയേഷൻ കർണ്ണാടകയുടെ ഹൂഡി ബ്രാഞ്ചിൻ്റെ ആദ്യ ജനറൽ ബോഡി യോഗം 2026 സെപ്റ്റംബർ 20ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഹൂഡി ഓഫീസിൽ വെച്ച് നടന്നു. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ പ്രസിഡണ്ട് രമേഷ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ്, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡണ്ട് ജെസ്റ്റിൻ, വൈറ്റ്ഫീൽഡ് ബ്രാഞ്ച് സെക്രട്ടറി ബിജു എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഹൂഡി ബ്രാഞ്ചിൻ്റെ നിലവിലെ ട്രഷറർ ജോൺസൺ സ്വാഗതം പറഞ്ഞു. അധ്യക്ഷ പ്രസംഗം ഹൂഡി ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് കുമാർ നിർവഹിച്ചു. ഹൂഡി ബ്രാഞ്ചിൻ്റെ കഴിഞ്ഞ അഞ്ച് മാസത്തെ പ്രവർത്തന റിപ്പോർട്ട് ബ്രാഞ്ച് സെക്രട്ടറി ജിജോ അവതരിപ്പിച്ചു.
ജനറൽ ബോഡിയിൽ ഹൂഡി ബ്രാഞ്ചിൻ്റെ കമ്മിറ്റി പ്രവർത്തനങ്ങളെക്കുറിച്ചും, കൂടുതൽ പുതിയ അംഗങ്ങളെ സംഘടനയിലേക്ക് ചേർക്കുന്നതിനെക്കുറിച്ചും, സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു.
ഹൂഡി ബ്രാഞ്ചിൻ്റെ ലേഡീസ് വിംഗിൻ്റെ ഭാരവാഹികളായി ബിന്ദു (പ്രസിഡണ്ട്), സിന്ധു (സെക്രട്ടറി), സുമതി (ട്രഷറർ), ബീന (കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. ഹൂഡി ബ്രാഞ്ച് യൂത്ത് വിംഗ് പ്രസിഡണ്ടായി ഫിഡിൽ സെക്രട്ടറിയായി അശ്വിൻ, ട്രഷറർ അജിത് എന്നിവരെ തിരഞ്ഞെടുത്തു.
ഹൂഡി ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികൾ
പ്രദീപ് കുമാർ (പ്രസിഡണ്ട്), ജയചന്ദ്രൻ (വൈസ് പ്രസിഡണ്ട്), ജിജോ (സെക്രട്ടറി),
ഗിരീഷ് (ജോയിന്റ് സെക്രട്ടറി), ബിജു (ട്രഷറർ), വർഗീസ് (കോർഡിനേറ്റർ), സുനിൽ, അംബരീഷ്, ജിനു, പ്രജീത്, സുരാജ്, ഹിമൽ, നെൽസൺ, ജോൺസൻ, സുമതി പ്രദീപ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. നിലവിൽ ട്രഷററായിരുന്ന ജോൺസണിന് പകരം ബിജുവിനെ ട്രഷററായി തിരഞ്ഞെടുത്തു. അംബരീഷ് നന്ദി രേഖപ്പെടുത്തി.
