വേടൻ്റെ പരിപാടിക്കിടെ ഫ്‌ലഡ് ലൈറ്റ് ടവറിനു മുകളിൽ കയറി യുവാവിൻ്റെ അഭ്യാസം. ആന്തൂരിൽ നടക്കുന്ന ഹാപ്പിനെസ് ഫെസ്റ്റ് സമാപന വേദിയിലാണ് സംഭവം. പരിപാടി കാണാൻ എത്തിയ ആളാണ് പ്രോഗ്രം നടക്കുന്നതിനിടെ ഉയരത്തിലുള്ള ഫ്‌ലഡ് ലൈറ്റ് ടവറിനു മുകളിൽ കയറി അപകടകരമായ രീതിയിൽ അഭ്യാസം നടത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട വേടൻ പാട്ട് നിർത്തി ഇയാളോട് താഴെ ഇറങ്ങാൻ പറഞ്ഞു. പൊലീസും വേടനും ഏറെ നേരം ശ്രമിച്ചിട്ടാണ് ഇയാളെ അനുനയിപ്പിച്ചു താഴെ ഇറക്കിയത്.
ഹാപ്പിനസ് ഫെസ്റ്റിവലിൽ വേടൻ്റെ പരിപാടി കാണാൻ ധാരാളം ആളുകൾ എത്തിയിരുന്നു. സമാപന വേദിയിൽ വച്ച് വേടൻ്റെ വിവാഹ തീയതി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. ഈ മാസം 24നാണ് വേടൻ്റെ വിവാഹം.