കൊളംബിയയിൽ ചെറുവിമാനം തകർന്നു വീണ് പാർലമെന്‍റ് അംഗം ഉൾപ്പെടെ 15 പേർ മരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈനായ സറ്റേനയുടെ HK4709 എന്ന പേരിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. കൊളംബിയ – വെനസ്വേല അതിർത്തി വനപ്രദേശമായ ഡി സാന്‍റൻഡർ പ്രവിശ്യയിൽ ഇന്നലെയാണ് അപകടമുണ്ടായത്.

ക്യുകറ്റ നഗരത്തിലെ കമിലിയോ ഡാസ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ കൊളംബിയൻ പാർലമെന്‍റ് അംഗം ഉൾപ്പെടെ 13 യാത്രക്കാരും 2 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്തിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയതായും ഒരാളെയും രക്ഷപ്പെടുത്താനായില്ലെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

Related Posts