കേരളത്തിൽ പാമ്പ് കടിയേറ്റ് ഒരു മരണം കൂടി. കണ്ണൂർ തളിപ്പറമ്പ് മുതുകുട നബീസ (70) ആണ് മരിച്ചത്. നബീസയെ വെള്ളിയാഴ്ചയാണ് പാമ്പ് കടിച്ചത്. സംഭവ സമയത്ത് ആരും വീട്ടിൽ ഇല്ലായിരുന്നു.
പാമ്പ് കടിയേറ്റ് അവശനിലയിൽ ആയ ഇവരെ ബന്ധുക്കൾ ഉടനെ തളിപറമ്പ് സഹകരണ ആശുപത്രിയിലും അവിടെ നിന്നും തുടർചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നബീസയുടെ ജീവൻ നിലനിർത്തിയത്. ഇന്ന് രാവിലെയാണ് നബീസ മരിച്ചത്. ഇതോടെ കഴിഞ്ഞ ഒരാഴ്ച പാമ്പ് കടിയേറ്റ് മരിക്കുന്ന അഞ്ചാമത്തെ ആൾ ആണ് നബീസ.