എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര അന്വേഷണ ബ്യൂറോയ്ക്ക് (സിബിഐ) കൈമാറാൻ സംസ്ഥാന സർക്കാർ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കുന്നു.
നിലവിലെ അന്വേഷണ പുരോഗതിയിൽ കുടുംബം തുടർച്ചയായി അതൃപ്തി രേഖപ്പെടുത്തുകയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാരിൻ്റെ ഈ നിർണായക നീക്കം.
കേസിൽ കൃത്യമായ നിഷ്പക്ഷത ഉറപ്പാക്കാനും മരണത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാനും കേന്ദ്ര ഏജൻസിയുടെ അന്വേഷണം തന്നെയാണ് ഉചിതമെന്ന വിലയിരുത്തലിലാണ് ആഭ്യന്തര വകുപ്പ് ഈ തീരുമാനത്തിലേക്ക് എത്തിയത്.
ഇതോടെ യുഡിഎഫ് സർക്കാർ സിബിഐയ്ക്ക് വിടുന്ന ആദ്യത്തെ കേസാകും ഇത്. പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി.പി. ദിവ്യയാണ് ഏക പ്രതി. ഇനി സിബിഐയാണ് കേസില്‍ തീരുമാനമെടുക്കേണ്ടത്.