കോൺഗ്രസ് പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാനത്ത് കെപിസിസി പ്രസിഡണ്ട് തലം മുതൽ ഡിസിസി പ്രസിഡണ്ട് തലം വരെ വൻ അഴിച്ചുപണിക്ക് ഒരുങ്ങുന്നു. നിലവിലെ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് മന്ത്രിസഭയിൽ അംഗമായതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ട സാഹചര്യം ഉടലെടുത്തത്. പുതിയ അധ്യക്ഷനെയും ഡിസിസി പ്രസിഡന്റുമാരെയും കണ്ടെത്താനുള്ള നടപടികൾ ജൂൺ മാസത്തിൽ ആരംഭിക്കും. ഇതിനായി ഹൈക്കമാൻഡ് പ്രത്യേക കേന്ദ്ര നിരീക്ഷകനെ നിയമിക്കും.

കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ആറോളം നേതാക്കൾ പരിഗണനയിലുണ്ട്. ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് പട്ടികയിൽ മുൻപന്തിയിലുള്ളത്. ജോസഫ് വാഴയ്ക്കൻ, ആന്റോ ആന്റണി, അടൂർ പ്രകാശ് എന്നിവരുടെ പേരുകളും സജീവമായി ഉയർന്നു കേൾക്കുന്നുണ്ട്. പുനഃസംഘടനയിൽ ചില നിർണ്ണായക തീരുമാനങ്ങൾ ഹൈക്കമാൻഡ് കൈക്കൊണ്ടിട്ടുണ്ട്. മന്ത്രിമാരെയും എംഎൽഎമാരെയും കെപിസിസി ഭാരവാഹി സ്ഥാനങ്ങളിൽ നിയമിക്കുന്നത് ഒഴിവാക്കാൻ തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണിത്.

Related Posts