മുഖ്യമന്ത്രി വി.ഡി. സതീശനുമായി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തി. ആലുവയിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
ഈ സന്ദർശനം തികച്ചും വ്യക്തിപരമാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. സൗഹൃദപരമായ ഒരു സന്ദർശനം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള മഞ്ഞുരുകിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “അതിന് ഇവിടെ മഞ്ഞുകല്ലൊന്നുമില്ലല്ലോ” എന്നായിരുന്നു തുഷാറിൻ്റെ രസകരമായ മറുപടി. അപ്രതീക്ഷിതമായി നടന്ന ഈ കൂടിക്കാഴ്ച കേരള രാഷ്ട്രീയത്തിൽ വലിയ കൗതുകമുണർത്തിയിട്ടുണ്ട്.