ഡ​ൽ​ഹിയിൽ സ്വിസ് വി​മാ​നം​ ടേ​ക്ക്ഓ​ഫ് ചെ​യ്യു​ന്ന​തി​നി​ടെ എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ച് ആ​റ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. എ​ല്ലാ യാ​ത്ര​ക്കാ​രെ​യും അ​ടി​യ​ന്ത​ര സ്ലൈ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് റ​ൺ​വേ​യി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 228 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ചി​ലേ​ക്ക് പോ​കേ​ണ്ട വി​മാ​ന​ത്തി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്വിസ് വിമാനത്തിന്‍റെ എഞ്ചിനിലുണ്ടായ തകരാറാണ് തീ പിടിത്തത്തിന് കാരണം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Posts