ഗോണ്ടയിൽ കാർ കനാലിലേക്ക് മറിഞ്ഞ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. 5 ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്. 2 ലക്ഷം രൂപ പ്രധാനമന്ത്രിയും നൽകും. പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രി നൽകുമെന്ന് അറിയിച്ചു.
ഗോണ്ട ജില്ലയിൽ വാഹനം കനാലിലേക്ക് മറിഞ്ഞ് 7 കുട്ടികൾ ഉൾപ്പടെ 19 പേരാണ് മരിച്ചത്. പൃഥ്വിനാഥ് ക്ഷേത്രത്തിലേക്ക് പോയ തീർഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
സീഗാവ്-ഖരഗുപൂർ റോഡിൽ മൂർഗഞ്ച് പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. വാഹനത്തിലുണ്ടായിരുന്നത് 15 പേരാണ്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സരയു കനാലിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.