മാമി തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചു. ഇരുപത്തിനാല് വർഷമായി സേനയുടെ ഭാഗമായ കോഴിക്കോട് ക്രൈം ബ്രാഞ്ചിലെ ഡിവൈഎസ്പി യു. പ്രേമനാണ് മുൻകാല ദേശീയ അംഗീകാരം ലഭിച്ചിരിക്കുന്നത്.
2013-ൽ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2017-ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും 80-ലേറെ ഗുഡ് സർവീസ് എൻട്രിയും നേടിയ പ്രേമന് 12 -ലേറെ കൊലക്കേസുകൾ തെളിയിച്ച സർവീസ് റെക്കോർഡും ഉണ്ട്.
കാഞ്ഞങ്ങാട്ടെ ജാനകിയമ്മ വധക്കേസ്, കൂത്തുപറമ്പ് രാജൻ വധക്കേസ്, കൊടി സുനി ഉൾപ്പെടെയുള്ളവർ പ്രതിയായ തലശ്ശേരി ഇരട്ടക്കൊല, നീലേശ്വരം രജനി കൊലക്കേസ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി ലതേഷ് വധക്കേസ്, തലശ്ശേരി നളിനി വധക്കേസ്, ഷുക്കൂർ വധക്കേസ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു.