കനത്ത മഴ കാരണം വയനാട് ബാണാസുര സാഗറിന്‍റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. നിലവിൽ 20 സെൻ്റിമീറ്ററാണ് ഉയർത്തിയത്. ഉച്ചയോടെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സ്‌പിൽവെ ഷട്ടറുകൾ 10 സെൻ്റിമീറ്റർ ഉയർത്തിയിരുന്നു.
26.10 ക്യുമക്സ് അധിക ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനെ തുടർന്ന് പനമരം, കരമാൻതോട് പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ജില്ലാകളക്ടർ ജാഗ്രതാ നിർദേശം നൽകി.

Related Posts