പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ 2 പേർക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് 3 മാസം പ്രായമായ കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇരുവരുടേയും വീടുകളിൽ എത്തി ജലത്തിൻ്റെ സാമ്പിളുകൾ ശേഖരിച്ചു.

ഇരുവരുടേയും ആരോഗ്യനില നിലവിൽ തൃപ്‌തികരമാണ്. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരിയുമായി ഇവർക്ക് ബന്ധമില്ല. താമരശ്ശേരിയിൽ കഴിഞ്ഞ ദിവസാണ് 9 വയസുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്‍റെ മകൾ അനയയായിരുന്നു മരിച്ചത്.

Related Posts