സ്വര്‍ണ്ണക്കടത്തുകേസിൽ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ ബലിയാടാക്കി , ലൈഫ് മിഷന്‍ കേസ് തുടങ്ങിയവയില്‍ നിന്നു രക്ഷപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ അദ്ദേഹത്തിനുവേണ്ടി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.

ഡി.വൈ.എഫ്.ഐയുടെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലില്‍ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെ വേട്ടയാടിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രൂപപ്പെട്ട സി.പി.എം-ബി.ജെ.പി ബന്ധമാണ് സ്വർണ്ണക്കടത്തു കേസ്, ലൈഫ് മിഷൻ കേസ് എന്നിവ ഇല്ലാതാക്കിയത്.

പിണറായി വിജയനെ വീണ്ടും അധികാരത്തിലേറാനും കേസിൽ നിന്നൂരാനും ബി.ജെ.പി സഹായിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത 15 കോടിയുടെ സ്വർണ്ണം, ലൈഫ് മിഷന് യു.എ.ഇ നൽകിയ 20 കോടിയിൽ നടത്തിയ വെട്ടിപ്പ് തുടങ്ങിയ അതീവ ഗുരുതര കേസുകളാണ് ഇല്ലാതായതെന്നും സുധാകരന്‍ ആരോപിച്ചു.

Related Posts