യു.എസില്‍ കാണാതായ ഇന്ത്യന്‍ വംശജരായ കുടുംബത്തെ വാഹനാപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശാ ദിവാന്‍, ഡോ. കിഷോര്‍ ദിവാന്‍, ശൈലേഷ് ദിവാന്‍, ഗീതാ ദിവാന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെസ്റ്റ് വിര്‍ജീനിയയിലേക്ക് ന്യൂയോര്‍ക്കില്‍ നിന്ന് ക്ഷേത്രദര്‍ശനത്തിനായി പോയതായിരുന്നു 4 പേരും. ഇവര്‍ സഞ്ചരിച്ച കാര്‍ മാര്‍ഷല്‍ കൗണ്ടിയില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.

ശനിയാഴ്ച രാത്രി പ്രാദേശിക സമയം 9.30 നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഈ 4 പേരെയും കാണാനില്ല എന്ന പരാതി പോലീസിന് ലഭിച്ചിരുന്നു. പെന്‍സില്‍ വാനിയയിലെ അന്വേഷണത്തില്‍ ഒരു ഫാസ്റ്റ്ഫുഡ് റെസ്റ്റൊറൻ്റില്‍ ഇവര്‍ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഏറ്റവും അവസാനമായി ഇവരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതും ഇവിടെയാണ്.

വെസ്റ്റ് വിര്‍ജീനിയിലെ ഇസ്‌കോണ്‍ ക്ഷേത്രമായ ഭുപാദ പാലസ് ഓഫ് ഗോള്‍ഡിലേക്കായിരുന്നു ഇവരുടെ യാത്ര. എന്നാല്‍ ഇവര്‍ ഇവിടെ എത്തിച്ചേര്‍ന്നില്ല. ബന്ധുക്കള്‍ ഇതേതുടര്‍ന്ന് പോലീസിന് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Related Posts