രാഹുൽ മാങ്കൂട്ടം എംഎൽഎയുടെ പേരിൽ രജിസ്റ്റർചെയ്ത കേസിൽ അന്വേഷണസംഘം തെളിവുകൾതേടി അടുത്തദിവസം ബെംഗളൂരുവിലേക്ക്. ആരോപണമുന്നയിച്ച യുവതി നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയമായെന്നു പറയുന്ന ആശുപത്രി കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാനാണിത്. ആശുപത്രിയിൽനിന്ന് വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ രേഖകളുടെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴിയെടുക്കാനാണ് തീരുമാനം. യുവതി പരാതിയുമായി മുന്നോട്ടുപോകാൻ താത്പര്യപ്പെട്ടാൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി പുതിയ കേസ് രജിസ്റ്റർചെയ്തേക്കാം.

നിലവിൽ കേട്ടറിവിൻ്റെ അടിസ്ഥാനത്തിൽ മറ്റുള്ളവർ നൽകിയ എട്ടു പരാതികളിന്മേലാണ് രാഹുലിൻ്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത്. പരാതി നൽകിയ ഏതാനും പേരിൽനിന്ന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം മൊഴിയെടുക്കുകയും ചെയ്‌തിട്ടുണ്ട്. രാഹുലിൻ്റെ പേര് പറയാതെ, തെളിവുകളൊന്നുമില്ലാതെ ആരോപണവുമായി രംഗത്തുവന്ന നടിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയും ആരോപണങ്ങൾക്കുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതിയും പോലീസിനുമുന്നിലുണ്ട്.

Related Posts