ബിഎസ്എൻഎൽ ഒഴികെയുള്ള ടെലികോം കമ്പനികൾ ഒരു മാസത്തെ പ്ലാനിൽ 28 ദിവസങ്ങൾ മാത്രമേ അനുവദിക്കുന്നുള്ളൂവെന്ന പരാതിയിൽ നടപടി കടുപ്പിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സാധാരണ എല്ലാവർക്കും ഒരു മാസം 30 ദിവസമാണെന്നും എന്നാൽ ടെലികോം കമ്പനികൾക്ക് ഇത് എങ്ങനെയാണ് 28 ദിവസങ്ങളായി ചുരുങ്ങുന്നത് എന്നും പാർലമെൻ്റിൽ ഉൾപ്പെടെ വിമർശനം ഉയർന്നിരുന്നു.

രണ്ട് ദിവസം വീതം എല്ലാ മാസവും കുറയുന്നു. 31 ദിവസങ്ങളുള്ള മാസങ്ങളില്‍ ഇത് മൂന്ന് ദിവസമാണ്. അങ്ങനെ വരുമ്പോള്‍ പ്രതിമാസ റീചാര്‍ജ് എന്നത് ഒരു വര്‍ഷത്തേക്ക് നോക്കുമ്പോള്‍ 12ന് പകരം 13 തവണയാണ് വര്‍ഷത്തില്‍ റീചാര്‍ജ് ചെയ്യേണ്ടി വരുന്നത്. മൊബൈല്‍ കമ്പനികളുടെ ഈ നടപടിക്കെതിരേ പ്രതിഷേധം കനത്തതോടെ കേന്ദ്രസര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

Related Posts