ഐപിഎൽ മത്സരം നടക്കുന്നതിനാൽ നാളെ ചിന്നസ്വാമി സ്‌റ്റേഡിയത്തിൻ്റെ സമീപത്തെ റോഡുകളിൽ ഗതാഗതക്കുരുക്കൊഴിവാക്കാൻ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മത്സരം കാണാനെത്തുന്നവർക്കായി വിപുലമായ ക്രമീകരണങ്ങളും ഒരുക്കിയതായി പൊലീസ് അറിയിച്ചു. സമീപ റോഡുകളിലെല്ലാം പാർക്കിങ് നിരോധിച്ചിട്ടുണ്ട്.

ഫ്രീഡം പാർക്കിലെ ബഹുനില പാർക്കിങ് കേന്ദ്രം, ഗരുഡ മാൾ പാർക്കിങ് സ്ഥലം, സെന്റ് ജോസഫ്സ് യൂറോപ്യൻ സ്കൂ‌ൾ ഗ്രൗണ്ട്, സെന്റ് ജോസഫ് ഇന്ത്യൻ ഹൈസ്‌കൂൾ ഗ്രൗണ്ട്, ശിവാജി നഗർ ബസ് സ്റ്റാൻഡിൻ്റെ ആദ്യ നില, യുബി സിറ്റി പാർക്കിങ് സ്‌ഥലം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണമെന്ന് പോലീസ് അറിയിച്ചു.

Related Posts