വോട്ടുമോഷണവിവാദത്തിൽ ശക്തമായ പ്രതിഷേധവുമായി നീങ്ങുന്ന ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ ഇംപീച്ച്മെന്‍റ് ചെയ്യാനൊരുങ്ങുന്നു. ഇംപീച്ച്മെൻ്റ് ചെയ്യാനുള്ള തീരുമാനം ഇന്ന് ചേർന്ന യോഗത്തിലാണ് എടുത്തത്. പാർലമെൻ്റിൻ്റെ ഇരുസഭകളിലും ഇതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇംപിച്ച്മെന്‍റ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്‍റ് ഓഫീസിൽ ഇന്ന് രാവിലെ ചേർന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് തീരുമാനം വന്നിരിക്കുന്നത്. പ്രാഥമിക ഘട്ട ചർച്ചകളാണ് നടന്നത്. ഇതിലൂടെ വോട്ട് ചോരി ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കൂടുതൽ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്.

നിയമപരായും ഭരണഘടനപരമായ സാധ്യതകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യാ സഖ്യം പരിശോധിച്ചു വരികയാണ്. പാർലമെന്‍റ് 6 ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് സമ്മേളിച്ചപ്പോൾ ഇരുസഭകളിലും പ്രതിപക്ഷം വോട്ടുമോഷണം ആരോപണം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
പാർലമെൻ്റിന് അകത്തും പുറത്തും വോട്ടർ പട്ടിക വിഷയത്തിലെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.

രാവിലെ ചേരുന്ന ഇന്ത്യ സഖ്യത്തിലെ സഭാകക്ഷിനേതാക്കളുടെ യോഗത്തിൽ പാർലമെൻ്റിൽ സ്വീകരിക്കേണ്ട നയ സമീപനം ചർച്ചയായിരുന്നു. ഇതിനൊപ്പം പ്രതിപക്ഷത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള ചർച്ചകളും നടന്നിരിക്കുകയാണ്. സഭയ്ക്ക് അകത്ത് സഭാംഗങ്ങൾ പ്രതിഷേധിക്കുമ്പോൾ പുറത്ത് രാഹുൽഗാന്ധി വോട്ട് അധികാർ യാത്ര നടത്തുകയാണ്.

Related Posts