പ്രശസ്ത സിനിമാ സംവിധായകന് നിസാര്‍ അബ്ദുള്‍ഖാദര്‍ (63) അന്തരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഇദ്ദേഹം കരള്‍- ശ്വാസകോശസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ചങ്ങനാശ്ശേരി പഴയ പള്ളി കബര്‍സ്ഥാനില്‍ നാളെ നടക്കും.
മലയാളമാസം ചിങ്ങം ഒന്ന്, ന്യൂസ് പേപ്പര്‍ ബോയ്, ത്രീമെന്‍ ആര്‍മി, അപരന്മാര് നഗരത്തില്‍, ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്, ജഗതി ജഗദീഷ് ഇന്‍ ടൗണ്‍, കളേഴ്സ്, ഓട്ടോബ്രദേഴ്സ് അടക്കം നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2023-ല്‍ പുറത്തിറങ്ങിയ ടുമെന്‍ ആര്‍മിയാണ് ഇദ്ദേഹത്തിന്റെ അവസാന സിനിമ.