ബിജെപി സംസ്ഥാന നേതൃത്വത്തിലെ ധാരണപ്രകാരം വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവ് ആകും. കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. ബിജെപിക്ക് കിട്ടിയ മൂന്നു സീറ്റിൽ ഒരെണ്ണം വി മുരളീധരന്‍റേതായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ആയതിനാല്‍ രാജീവ് ചന്ദ്രശേഖറിനെ പരിഗണിച്ചില്ല. രണ്ടു പദവി ഒരാള്‍ക്ക് കഴിയില്ലെന്ന വാദമാണ് ഉയര്‍ത്തിയത്.

നാളെ 10 മണി മുതല്‍ സംസ്ഥാന ഭാരവാഹിയോഗവും മാരാര്‍ജി ഭവനില്‍ നടക്കും. ബിജെപി കോര്‍ കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനുമെതിരെ വിമര്‍ശനമുയര്‍ന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മണ്ഡലം ശ്രദ്ധിച്ചാല്‍ പോരെന്ന് രാജീവ് ചന്ദ്രശേഖര്‍ വിലയിരുത്തി. മണ്ഡലം ശ്രദ്ധിച്ചവര്‍ ജയിച്ചുവെന്നും കഴക്കൂട്ടവും ചാത്തന്നൂരും ഉദാഹരണമെന്നുമാണ് വിലയിരുത്തല്‍.

Related Posts